Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile Phones

വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ൾ കൂ​ടാ​ൻ കാ​ര​ണം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം: ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ

ചെ​ന്നൈ: വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ൾ കൂ​ടാ​ൻ കാ​ര​ണം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ.

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യും ആ​ശ​യ​വി​നി​മ​യം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യും ജ​ഡ്ജി പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ വ്യ​ക്തി​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധ​തി​രി​ക്ക​ലു​ക​ളും പ​ല​പ്പോ​ഴും ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​ത​ക​ർ​ച്ച​യ്ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക​വി​ദ്യ സൗ​ക​ര്യ​ങ്ങ​ൾ സ​മ്മാ​നി​ച്ചെ​ങ്കി​ലും, അ​തി​ന്‍റെ ദു​രു​പ​യോ​ഗം വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ദാ​മ്പ​ത്യ ഐ​ക്യം നി​ല​നി​ർ​ത്താ​ൻ ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ സു​താ​ര്യ​ത​യും ആ​രോ​ഗ്യ​ക​ര​മാ​യ ആ​ശ​യ​വി​നി​മ​യ​വും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up